സൈനികർക്ക് ജിഎസ്‍ടി ഇല്ലാതെ മാരുതി എർട്ടിഗ വാങ്ങാം; സിഎസ്‍ഡിയിൽ ഉൾപ്പെടുത്തി

രാജ്യത്തെ ഏഴ് സീറ്റർ കാർ സെഗ്‌മെന്റിൽ മാരുതി എർട്ടിഗയാണ് ആധിപത്യം പുലർത്തുന്നത്. അതിന് മുന്നിൽ ടൊയോട്ട ഇന്നോവയും മഹീന്ദ്ര സ്കോർപിയോയും ബൊലേറോയും വിലകുറഞ്ഞ റെനോ ട്രൈബറും പോലും വിൽപ്പനയിൽ പിന്നിലാണ്. പ്രതിമാസം പതിനായിരത്തിലധികം ആളുകൾ ഈ എംപിവി വാങ്ങുന്നു. ഇപ്പോൾ രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് കമ്പനി ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതൽ എർട്ടിഗ കാന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റിൽ (സിഎസ്‍ഡി) നിന്നും വാങ്ങാം. അതായത് സിഎസ്‍ഡിയിൽ എർട്ടിഗയിൽ ഒരു രൂപ പോലും ജിഎസ്‍ടി ഉണ്ടാകില്ല.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് ഈ കാർ വാങ്ങാം. കൂടാതെ, ഇത് സിഎൻജി വേരിയന്റിലും ലഭ്യമാണ്. മാരുതി എർട്ടിഗയുടെ ആകെ ഒമ്പത് വകഭേദങ്ങൾ സിഡിഎസിൽ ലഭ്യമാകും. ഇവിടെ അതിന്റെ പ്രാരംഭ വേരിയന്റ് LXI (O) ആണ്. 8,64,000 രൂപയാണ് ഇതിന്റെ വില. ഷോറൂമിൽ ഇതിന്റെ വില 8,40,066 രൂപയാണ്. അതായത് സിഎസ്ഡിയിൽ അതിന്റെ വിലയിൽ 23,934 രൂപയുടെ വ്യത്യാസമുണ്ട്. അതേ സമയം, അതിന്റെ ഏറ്റവും മികച്ച ZXI (O) വേരിയന്റിന്റെ ഷോറൂം വില 11,83,000 രൂപയാണ്, എന്നാൽ നിങ്ങൾക്ക് ഇത് 11,59,102 രൂപയ്ക്ക് സിഎസ്‍ഡിയിൽ നിന്നും വാങ്ങാൻ കഴിയും. അതായത് അതിന്റെ വിലയിൽ 23,989 രൂപയുടെ വ്യത്യാസം ഉണ്ടാകും.

ഈ താങ്ങാനാവുന്ന എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്. അത് 103PS ഉം 137Nm ഉം സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. ഇതിൽ നിങ്ങൾക്ക് സിഎൻജി ഓപ്ഷനും ലഭിക്കും. ഇതിന്റെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, സിഎൻജി വേരിയന്റിന്റെ മൈലേജ് 26.11 km/kg ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ കാണാം.

2023 എർട്ടിഗയ്ക്ക് ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.

Top