പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി ടാക്‌സി വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു

ന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിനെ ടാക്‌സി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിന് അഞ്ചര ലക്ഷം രൂപ മുതല്‍ ആറു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കാം.

1.2 ലിറ്റര്‍ ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനിലാണ് പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ ഒരുക്കം. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കും. 82.8 bhp പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ 74 bhp കരുത്ത് സിഎന്‍ജിയില്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്.

Top