മാരുതി സെലറിയോ ബുക്കിങ് ആരംഭിച്ചു

മുംബൈ: മാരുതി സുസുകി പുതിയ സെലറിയോ ഹാച്ബാക് കാറിന്റെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണു ബുക്കിങ് തുക.

രാജ്യത്തെ ഏറ്റവുമധികം ഇന്ധനക്ഷമത നല്‍കുന്ന പെട്രോള്‍ കാറായിരിക്കും സെലറിയോ എന്നു കമ്പനി പറഞ്ഞു. നിലവിലുള്ള സെലറിയോയില്‍നിന്നു തികച്ചും വ്യത്യസ്ത രൂപകല്‍പനയാണു പുതിയ സെലറിയോയ്ക്ക്.

 

Top