മാരുതി വിറ്റാര ബ്രെസ്സയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തി

ന്ത്യയിലെ മികച്ച വില്‍പ്പനയുള്ള എസ്യുവിയായ വിറ്റാര ബ്രെസ്സയുടെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തി. ഒരുപിടി മികച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്പോര്‍ടസ് എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

നിലവിലെ വിറ്റാര ബ്രെസ്സ ഉടമകള്‍ക്ക് തങ്ങളുടെ എസ്യുവി സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 29,990 രൂപ നല്‍കുകയാണെങ്കില്‍ എസ്യുവിയെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാമെന്നാണ് കമ്പനി പറയുന്നത്.

തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച ആക്സസറികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. സീറ്റ് കവറുകള്‍, മുന്‍-പിന്‍ ഗാര്‍ണിഷുകള്‍, ഡിസൈനര്‍ മാറ്റുകള്‍, വീല്‍ ആര്‍ച്ച് കിറ്റ്, നെക്ക് കുശൈണ്‍, സ്ലൈഡ് ക്ലാഡിംഗ്, ബോഡി ഗ്രാഫിക്സ്, തുകല്‍ സ്റ്റിയറിംഗ് കവര്‍, ഡോര്‍ സില്‍-ഗാര്‍ഡ് എന്നിവ ഇതില്‍പ്പെടും.

പുതിയ ബോഡി ഗ്രാഫിക്സ്, സ്പോര്‍ടി വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, തുകല്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ഇരട്ട നിറമുള്ള ഡോര്‍ സില്‍-ഗാര്‍ഡുകള്‍ എന്നിവയാണ് പുതിയ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലെ പ്രധാന സവിശേഷതകള്‍.

Top