വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

2020 സെപ്റ്റംബറില്‍ വില്‍പനയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ. 19,433 യൂണിറ്റുകളുമായാണ് മാരുതി സുസുക്കി ബലേനോ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. കടുത്ത പ്രതിസന്ധിക്കിടയിലും 8,000 യൂണിറ്റുകള്‍ കൂടി വിറ്റുകൊണ്ടാണ് ഹാര്‍ടെക് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ബലേനോവന്‍ കുതിച്ചുചാട്ടം നടത്തിയത്. 70 ശതമാനത്തിന്റെയാണ് വളര്‍ച്ച.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചര്‍ കാറാണിത്. 9,852 യൂണിറ്റുമായി ഹ്യുണ്ടായി എലൈറ്റ് ശ20 പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ രണ്ടാം സ്ഥാനത്തെത്തി. 2019 ല്‍ ഇതേ കാലയളവില്‍ നിരത്തിലെത്തിച്ച 10,141 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് കുറവാണ്.

ഈ വര്‍ഷം തുടക്കത്തില്‍ എത്തിയ ടാറ്റ മോട്ടോഴ്‌സ് മികച്ച വില്‍പ്പന കണക്കുകള്‍ സ്വന്തമാക്കി. 5,952 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ടാറ്റ അള്‍ട്രോസ് വരവറിയിച്ചത്. വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. 4,951 യൂണിറ്റുകള്‍ രേഖപ്പെടുത്തിയ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വില്‍പ്പനയില്‍ ടാറ്റയ്ക്ക് 20 ശതമാനം വളര്‍ച്ച നേടാനും സാധിച്ചിട്ടുണ്ട്.

പോളോയുടെ 1,585 യൂണിറ്റുകള്‍ 2020 സെപ്റ്റംബറില്‍ ഫോക്സ്വാഗണ്‍ വിറ്റഴിച്ചു. ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ 761 യൂണിറ്റുകള്‍ നേടി. എന്നാല്‍ മുഖവും എഞ്ചിനും മിനിുക്കി അടുത്തിടെ എത്തിയ ഹോണ്ടയുടെ ജാസ് ഹാച്ച്ബാക്കിന്റെ പ്രകടനം ദയനീയമായിരുന്നു. വെറും 748 യൂണിറ്റ് ജാസുകള്‍ മാത്രമാണ് ഹോണ്ടയ്ക്ക് വില്‍ക്കാന്‍ സാധിച്ചത്.

Top