പുതിയ ഓഫറുമായി മാരുതിയും ഐ.ഒ.സിയും; 100 രൂപയുടെ ഇന്ധനത്തിന് രണ്ട് പോയന്റ് റിവാര്‍ഡ്

പ്രില്‍ ഒന്നാം തീയതി മുതല്‍ മാരുതി സുസുക്കി റിവാര്‍ഡ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ എക്‌സ്ട്രാ റിവാര്‍ഡ് പ്രോഗ്രാമിലൂടെ ഐ.ഒ.സി.എല്ലിന്റെ വിവിധ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്. മാരുതി നല്‍കി റിവാര്‍ഡുകള്‍ക്ക് പുറമെ, ഇതില്‍ നിന്നും ഐ.ഒ.സി.എല്‍. എക്‌സ്ട്രാ റിവാര്‍ഡ് പോയന്റുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

എക്‌സ്ട്രാ റിവാര്‍ഡ് പ്രോഗ്രാമില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ തന്നെ 100 റിവേര്‍ഡ് പോയന്റുകള്‍ ലഭിക്കും. പിന്നീട് ഇന്ത്യന്‍ ഓയിലിന്റെ സ്റ്റേഷനുകളില്‍ നിന്നുള്ള ഒരോ 100 രൂപയുടെ ഇന്ധനം നിറക്കലിനും രണ്ട് റിവാര്‍ഡ് പോയന്റുകള്‍ വീതം ലഭിക്കും. ഒരുപാദത്തില്‍ 25,000 രൂപയുടെ ഇടപാട് പൂര്‍ത്തിയാക്കാന്‍ 350 എക്‌സ്ട്രാ റിവാര്‍ഡ് പോയന്റ് ലഭിക്കും ഇതിന് 105 രൂപയുടെ മൂല്യമുണ്ടായിരിക്കും. ഇതിനുപുറമെ, മാരുതി സുസുക്കി റിവാര്‍ഡ് അംഗങ്ങള്‍ക്ക് പമ്പിലെ മറ്റ് സേവനങ്ങളും ഉപയോഗിക്കാം.

മാരുതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഒരുക്കുന്ന ഈ പ്രോഗ്രാമിലൂടെ ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായതും മികച്ചതുമായ വില്‍പ്പനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് മാരുതിയുടെ മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കളുടെ ആവശ്യവും മറ്റും അടുത്തറിയാനും അവ പരഗണിക്കാനും സാധിക്കുമെന്നാണ് ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ന്‍ ട്രാന്‍ഫോര്‍മേഷന്‍ മേധാവി സൗമിത്ര ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്.

എട്ട് ലക്ഷം ഉപയോക്താക്കളുടെ പിന്തുണയുള്ള ആപ്പാണ് മാരുതി സുസുക്കി റിവാര്‍ഡ്. ഇതുവഴി മാരുതി സുസുക്കി കാറുകളുടെ ഇന്‍ഷുറന്‍സ്, ഒറിജിനല്‍ ആക്‌സസറികള്‍, സര്‍വീസുകള്‍ തുടങ്ങിയവയാണ് ഉറപ്പാക്കുന്നത്. ഇതുവഴിയുള്ള സേവനങ്ങള്‍ക്ക് വലിയ ഇളവുകളും നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ്-ആപ്പിള്‍ ഫോണുകളില്‍ മാരുതി സുസുക്കിയുടെ ഈ ആപ്പ് ലഭ്യമാക്കുന്നുണ്ട്.

Top