maruthi vitara brezza compact suv

ത്സവകാലത്തിന്റെ പിന്‍ബലത്തില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’ ഒക്ടോബറില്‍ തകര്‍പ്പന്‍ വില്‍പ്പന നേടി.

നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ തുണച്ചതോടെ 10,056 ‘വിറ്റാര ബ്രേസ’യാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്.

2016 മാര്‍ച്ചില്‍ വിപണിയിലെത്തിയ ‘വിറ്റാര ബ്രേസ’യുടെ പ്രതിമാസ വില്‍പ്പന 10,000 പിന്നിടുന്നത് ഇതു രണ്ടാം തവണയാണ്; കഴിഞ്ഞ ജൂലൈയില്‍ 10,232 യൂണിറ്റിന്റെ വില്‍പ്പന നേടാന്‍ ‘വിറ്റാര ബ്രേസ’യ്ക്കു കഴിഞ്ഞിരുന്നു.

ഇതോടെ മാരുതി സുസുക്കി ശ്രേണിയില്‍ മാത്രമല്ല, നവംബറില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നേടിയ ആദ്യ 10 കാറുകള്‍ക്കൊപ്പവും ഇടം പിടിക്കാന്‍ ‘വിറ്റാര ബ്രേസ’യ്ക്കായി.

ഒക്ടോബറിനുള്ളില്‍ തന്നെ ‘വിറ്റാര ബ്രേസ’യുടെ മൊത്തം വില്‍പ്പന 60,000 യൂണിറ്റ് പിന്നിട്ടിരുന്നു. ഇതോടെ വര്‍ഷാവസാനമാകുമ്പോഴേക്ക് ഈ മോഡല്‍ വില്‍പ്പനയില്‍ ആദ്യ ലക്ഷം തികയ്ക്കുമെന്നും കരുതുന്നു.

ഉല്‍പ്പാദനത്തിലെ പരിമിതികള്‍ മൂലം വിപണിയുടെ ആവശ്യത്തിനൊത്ത് ‘വിറ്റാര ബ്രേസ’ നിര്‍മിക്കാന്‍ കഴിയുന്നില്ല എന്നതു മാത്രമാണു മാരുതി സുസുക്കി നേരിടുന്ന വെല്ലുവിളി.

ആവശ്യക്കാരേറിയതോടെ ‘വിറ്റാര ബ്രേസ’യുടെ ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ആറു മുതല്‍ 10 മാസം വരെ കാത്തിരിക്കേണ്ട സ്ഥിതി നിലവിലുണ്ട്.

അതുകൊണ്ടുതന്നെ മറ്റു ചില മോഡലുകളുടെ ഉല്‍പ്പാദനം പുനഃക്രമീകരിച്ച് കൂടുതല്‍ ‘വിറ്റാര ബ്രേസ’ നിര്‍മിക്കാനുള്ള ശ്രമത്തിലാണു കമ്പനി ഇപ്പോള്‍.

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു ‘വിറ്റാര ബ്രേസ’.

വാഹനത്തിലെ 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനു പരമാവധി 89 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ‘വിറ്റാര ബ്രേസ’യുടെ ട്രാന്‍സ്മിഷന്‍

Top