maruthi suzuki vitara brezza

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രെസ വിപണിയിലെത്തി.
6.99 ലക്ഷം രൂപ മുതല്‍ 9.68 ലക്ഷം രൂപവരെയാണ് ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില. സബ് 4 മീറ്റര്‍ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ആദ്യ മോഡലാണ് വിറ്റാര ബ്രെസ. എല്‍.ഡി.ഐ., എല്‍.ഡി.ഐ ഓപ്ഷണല്‍, വി.ഡി.ഐ., വി.ഡി.ഐ ഓപ്ഷണല്‍, സെഡ്.ഡി.ഐ, സെഡ്.ഡി.ഐ പ്‌ളസ് വേരിയന്റുകളില്‍ വിറ്റാര ബ്രെസ ലഭിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെനിച്ചി അയുവാക്ക പറഞ്ഞു.
റെനോ ഡസ്റ്റര്‍, ഫോഡ് എക്കോസ്‌പോര്‍ട്, മഹീന്ദ്ര ടി.യു.വി, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന ചെറു എസ്.യു.വി ശ്രേണിയില്‍ മാരുതിയ്ക്ക് നേരത്തേ മോഡലുകള്‍ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തുകയും അനുദിനം മുന്നേറുന്ന ശ്രേണിയില്‍ നാല്പത് ശതമാനത്തിലേറെ മാര്‍ക്കറ്റ് വിഹിതം സ്വന്തമാക്കുകയുമാണ് മാരുതിയുടെ ലക്ഷ്യമെന്നും അയുവാക്ക പറഞ്ഞു. മാരുതിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി സി.വി. രാമന്റെ നേതൃത്വത്തില്‍ 98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച വാഹനമാണ് വിതാര ബ്രെസ
ഡീസല്‍ മോഡലുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. ലിറ്ററിന് 24.3 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മൈലേജാണിതെന്നും അയുവാക്ക പറഞ്ഞു.

Top