മാരുതി കാറുകള്‍ക്ക് വില വര്‍ധവ്; പുതുക്കിയ നിരക്ക് നിലവില്‍ വന്നു

കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസൂക്കി. വിവിധ മോഡലുകള്‍ക്ക് പതിനായിരം രൂപ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിര്‍മാണചെലവ് കൂടിയതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലവര്‍ധനക്ക് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. പുതുക്കിയ വില വ്യാഴാഴ്ച നിലവില്‍ വരികയും ചെയ്തിരുന്നു.

ഹ്യുണ്ടായ്, ടാറ്റ, ഫോര്‍ഡ്, ഹോണ്ട, റെനോള്‍ട്ട്, നിസ്സാന്‍, ടൊയോട്ട, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെല്ലാം മോഡലുകള്‍ക്കാണ് വില കൂട്ടിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2.53 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള മാരുതി 800 മുതല്‍ 11.45 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള എസ് ക്രോസ് വരെ നിരവധി മോഡലുകള്‍ മാരുതി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

Top