ജൂണ്‍ മുതല്‍ മുഴുവന്‍ മാരുതി കാറുകളുടെയും വില കൂട്ടാനൊരുങ്ങി മാരുതി സുസുക്കി

ജൂണ്‍ മുതല്‍ മുഴുവന്‍ മാരുതി കാറുകളുടെയും വില കൂട്ടാനൊരുങ്ങി മാരുതി സുസുക്കി. വില വര്‍ധനവ് പ്രീമിയം നെക്‌സ മോഡലുകളിലും പ്രാബല്യത്തില്‍ വരുമെന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള വിവരം.

രണ്ടു ശതമാനമാണ് മാരുതി കാറുകള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുന്നത്. ഇതോടെ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ മാരുതി മോഡലുകള്‍ക്ക് വില ഉയരുമെന്നാണ് സൂചന. എന്നാല്‍ വില വര്‍ധനവ് സംബന്ധിച്ചു ഔദ്യോഗിക പ്രസ്താവന മാരുതി പ്രഖ്യാപിച്ചിട്ടില്ല.

വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില കൂടിയതും അടിക്കടി ഉയരുന്ന ഇന്ധന വിലയും ഇറക്കുമതി തീരുവയിലുണ്ടായ വര്‍ധനവുമാണ് മാരുതിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടു ശതമാനമാണ് ഹ്യുണ്ടായി കാറുകളിലും വില ഉയരുക.

Top