മിഡ്‌സൈസ് വാഹനങ്ങള്‍ക്ക് ഡീസല്‍ എന്‍ജിന്‍ മാത്രം; തീരുമാനവുമായ് മാരുതി സുസൂകി

മിഡ്‌സൈസ് വാഹനങ്ങള്‍ക്കു 2020 മുതല്‍ ഡീസല്‍ എന്‍ജിന്‍ മാത്രമേ നല്കുകയുള്ളൂവെന്ന് മാരുതി സുസൂകി. ഇതിനായി പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസൂകി. ഡീസല്‍ വേരിയന്റുകളുടെ വില്പനയില്‍ വന്ന കാര്യമായ ഇടിവാണ് കമ്പനിയെ പുതിയ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

സ്വന്തമായി എന്‍ജിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഒരു അഭിമുഖത്തില്‍ കമ്പനി എംഡി കെനിച്ചി അയുകവ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ മാരുതിയുടെ വലിയ വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഡീസല്‍ എന്‍ജിനുകള്‍ നല്കുക, ചെറു മോഡലുകള്‍ എല്ലാം പെട്രോള്‍ എന്‍ജിനില്‍ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 30 ശതമാനമാണ് ഡീസല്‍ വാഹനവിപണിയില്‍ മാരുതിയുടെ വിഹിതം. വരും വര്‍ഷങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന വിലയിരുത്തലുകളും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

Top