എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി സുസൂക്കിയുടെ ബ്രസ്സ

തിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി സുസൂക്കിയുടെ ബ്രസ്സ. 13,172 ബ്രസ്സ യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ മാരുതി സുസൂക്കി വിറ്റഴിച്ചത്. 5,095 നെക്‌സണ്‍ യൂണിറ്റുകളാണ് ടാറ്റ ജനുവരിയില്‍ വിറ്റഴിച്ചത്. മരുതിയില്‍ തന്നെ ഏറ്റവും ജനപ്രീതി നേടിയ വാഹനമാണ് കോപാക്ട് എസ് യു വിയായ ബ്രസ്സ.

4510 യൂണിറ്റുകള്‍ വിറ്റഴിച്ച ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ആണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ള വാഹനം. 3,393 എന്ന ഭേതപ്പെട്ട വില്‍പ്പന നടത്തി ഹോണ്ടയുടെ ഡബ്ല്യു ആര്‍ വി യാണ് നാലാം സ്ഥാനം സ്വന്തമാക്കിയിരികുന്നത്. അതേസമയം മഹീന്ദ്രയുടെ ടി യു വി 300 ആണ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്ത്. വെറും 1506 ടി യു വി യൂണിറ്റുകള്‍ മാത്രമാണ് മഹീന്ദ്രക്ക് ജനുവരിയില്‍ വിറ്റഴിക്കാനാകായത്.

Top