മാരുതിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്

മാരുതി നിര്‍മ്മിച്ചെടുത്ത പുതിയ ഡീസല്‍ എഞ്ചിന്‍ തയ്യാര്‍. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉത്പാദനസജ്ജമായിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിന് പകരമാണ് കമ്പനി ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ എഞ്ചില്‍ കമ്പനി ആദ്യമായി നല്‍കുന്നത് സിയാസിലാകും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായ് സിയാസ് ഇനി നിരത്തിലിറങ്ങും. എഞ്ചിനുമായ് ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

Top