എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി മാരുതി

വാഹന പ്രേമികൾക്ക് ശുഭ വാർത്തയുമായി മാരുതി എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി എര്‍ട്ടിഗ. നിലവില്‍ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിച്ച നിര്‍മാതാക്കള്‍ സിഎന്‍ജി പതിപ്പുകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നിലവില്‍ പെട്രോളിനും, ഡീസലിനും അടിക്കടി ഉണ്ടാകുന്ന വര്‍ധനവ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് ഇപ്പോള്‍ എര്‍ട്ടിഗ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ZXi ട്രിം ലെവലില്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ ചേര്‍ത്താണ് കമ്പനി മോഡല്‍ നിര വിപുലീകരിക്കുക. നിലവില്‍, VXi ട്രിമില്‍ മാത്രം സിഎന്‍ജി കിറ്റിനുള്ള ഓപ്ഷന്‍ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നുള്ളു.

ശ്രേണിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന തന്ത്രത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. സിഎന്‍ജി ഓപ്ഷന് പുറമേ, എര്‍ട്ടിഗയുടെ ZXi ട്രിമും ഉപകരണങ്ങളുടെ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Top