നെക്‌സ മോഡലുകൾക്ക് വൻ ഓഫറുകളുമായി മാരുതി

നെക്‌സ ഡീലർഷിപ്പിലൂടെ വിൽക്കുന്ന മോഡൽ നിരയിൽ ഗംഭീര ആനുകൂലുല്യങ്ങളും ഓഫറുകളുമായി മാരുതി. നെക്‌സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ജൂൺ മാസത്തിൽ മാരുതി സുസുക്കി ഉറപ്പുവരുത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ ‘സിഗ്മ’ വേരിയന്റിൽ 20,000 രൂപയും ഡെൽറ്റ പതിപ്പിന് 15,000 രൂപയുമാണ് വാഗ്‌ദാനം.

അതേസമയം ഇഗ്നിസിന്റെ ആൽഫ, സീറ്റ വേരിയന്റുകളിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭ്യമാണ്. തെരഞ്ഞെടുത്ത വേരിയന്റ് പരിഗണിക്കാതെ തന്നെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

മാരുതി ബലേനോയുടെ ബേസ് മോഡൽ സിഗ്മയിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ ഡെൽറ്റ വേരിയന്റിൽ 15,000 രൂപയും സീറ്റ, ആൽഫ പതിപ്പുകളിൽ 10,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ടായി നേടാം .

 

 

Top