വില്‍പനയില്‍ മുന്നില്‍ മാരുതി; ജൂലൈയില്‍ ഏറ്റവും അധികം വില്‍പന നേടിയത് വാഗണര്‍

വാഹന വില്‍പന ഗണ്യമായി കുറഞ്ഞ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. വില്‍പനയില്‍ കുറവുണ്ടായെങ്കിലും മാരുതി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. ഇതുവരെയുള്ള വില്‍പന കണക്കെടുത്താല്‍ അതില്‍ ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴും മാരുതിയുടേതു തന്നെ.

കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പന നേടിയ കാര്‍ വാഗണറാണെന്നാണ് റിപ്പോര്‍ട്ട്. 15,062 യൂണിറ്റ് വില്‍പ്പനയാണ് ഈ ചെറു കാര്‍ ജൂലൈ മാസം മാത്രം നേടിയത്. കോംപാക്റ്റ് സെഡാനായ ഡിസയറാണ് 12,923 യൂണിറ്റുമായി രണ്ടാമത്. പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് മൂന്നാമത്. വില്‍പന 12,677 യൂണിറ്റ്. ജനപ്രീയ ഹാച്ച്ബാക്കായ ഓള്‍ട്ടോ 11,577 യൂണിറ്റുമായി നാലാമതുണ്ട്. മാരുതിയുടെ തന്നെ പ്രീമിയം സെഡാനായ ബലേനൊയാണ് അഞ്ചാമത് എത്തിയത്. 10,482 യൂണിറ്റ് ബലേനൊകളാണ് ജൂലൈയില്‍ വിറ്റത്.

9,814 യൂണിറ്റ് വില്‍പ്പനയുമായി ഈക്കോയാണ് ആറാമത്. അടുത്തുടെ പുറത്തിറങ്ങിയ ഹ്യുണ്ടായ് കോംപാക്റ്റ് എസ്.യു.വി വെന്യുവാണ് ആദ്യ പത്തില്‍ ഇടം പിടിക്കുന്ന മാരുതിയുടേതല്ലാത്ത ആദ്യ കാര്‍. ഏഴാം സ്ഥാനത്തെത്തിയ വെന്യുവിന്റെ വില്‍പന 9,585 യൂണിറ്റാണ്. എട്ടാം സ്ഥാനത്ത് എര്‍ട്ടിഗ വില്‍പന 9,222 യൂണിറ്റ്. 9,012 യൂണിറ്റുമായി ഹ്യുണ്ടായ് ഐ- 20യാണ് ഒമ്പതാം സ്ഥാനത്തും 6,585 യൂണിറ്റുമായി ക്രേറ്റ പത്താം സ്ഥാനത്തും എത്തി.

Top