ഒക്ടോബറില്‍ 52 ശതമാനം പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ച് മാരുതി

Maruthi Swift

ലോക്ക്ഡൗണ്‍ സമയത്ത് പ്രൊഡക്ഷന്‍ വര്‍ധിപ്പിച്ച് മാരുതി സുസുക്കി. കഴിഞ്ഞ മാസം 182,490 യൂണിറ്റുകളാണ് നിര്‍മ്മിച്ചത്. ഇത് 52 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,19,337 യൂണിറ്റായിരുന്നു ബ്രാന്‍ഡിന്റെ ഉത്പാദനം.

ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം മൂലം 2019-ല്‍ വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായതിനാലാണ് വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറയ്ക്ക് കാരണമായത്. എന്‍ട്രി ലെവല്‍ മിനി വിഭാഗത്തിന്റെ ഉത്പാദനം 51.43 ശതമാനം ഉയര്‍ന്ന് 31,779 യൂണിറ്റിലെത്തി. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, പുതിയ വാഗണ്‍ ആര്‍ തുടങ്ങിയ ഉത്പന്നങ്ങളുള്ള കോംപാക്ട് വിഭാഗത്തില്‍ 60.21 ശതമാനം വര്‍ധനയുണ്ടായി.

മാരുതി സുസുക്കി വിറ്റാര ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 21.67 ശതമാനം ഉയര്‍ന്ന് 27,665 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,736 യൂണിറ്റായിരുന്നു. ഇക്കോ വാനിന്റെ ഉത്പാദനം 74.15 ശതമാനം ഉയര്‍ന്ന് 13,342 യൂണിറ്റായി. ഒരു വര്‍ഷം മുമ്പ് നിര്‍മ്മിച്ച 7661 യൂണിറ്റിനെ അപേക്ഷിച്ച് ഈ ശ്രേണിയിലും വളര്‍ച്ച ഉണ്ടായെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം, മാരുതി സുസുക്കി സിയാസിന്റെ ഉത്പാദനം 22.47 ശതമാനം ഇടിഞ്ഞ് 1490 യൂണിറ്റായി. ഒരു വര്‍ഷം മുമ്പ് 1922 യൂണിറ്റാണ് ബ്രാന്‍ഡ് നിര്‍മ്മിച്ചത്. 2020 ഒക്ടോബറില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 19.8 ശതമാനം വര്‍ധിച്ച് 1,72,862 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,44,277 ആയിരുന്നു.

Top