മാരുതി ആൾട്ടോ; പുത്തൻ പതിപ്പ് ഒക്ടോബറിൽ

മാരുതി ആള്‍ട്ടോയുടെ പുത്തന്‍ പതിപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ആള്‍ട്ടോയുടെ നാല്‍പ്പതാം വാര്‍ഷിക ദിനത്തിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുക.

മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനുള്ളതാണ് നിലവില്‍ നിരത്തിലോടുന്ന സുസുക്കി ആള്‍ട്ടോ 2014 മോഡല്‍. ഇതേ എന്‍ജിന്‍ നിലനിര്‍ത്തിയായിരിക്കും പുതിയ ആള്‍ട്ടോ എത്തുക. 2012-ല്‍ എത്തിയ മാരുതി സുസുക്കി ആള്‍ട്ടോ 800 മോഡലാണ് ഇന്ത്യയില്‍ ഇപ്പോഴും ഓട്ടം തുടരുന്നത്.

ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെയാണ് പുതിയ ആള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്

സുസുക്കിയുടെ പുതിയ മോഡലുകളെല്ലാം പിന്തുടരുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും ആള്‍ട്ടോയുടെ നിര്‍മാണം. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്‌ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

Top