ന്യൂസിലൻഡ് ക്രിക്കറ്റിന്റെ പുതിയ ചെയര്‍മാനായി മാര്‍ട്ടിന്‍ സ്നെഡ്ഡനെ തിരഞ്ഞെടുത്തു

ക്രൈസ്റ്റ്ചർച്ച് : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മാർട്ടിൻ സ്നെഡ്ഡനെ പുതിയ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. ഐസിസി ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ട ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരക്കാരനായാണ് മാര്‍ട്ടിന്‍ സ്നെഡ്ഡനെ പ്രഖ്യാപിച്ചത്.

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ റഗ്ബി ലോകകപ്പിലെ ചീഫ് എക്സിക്യൂട്ടീവ് പദവിയും താരം വഹിച്ചിട്ടുണ്ട്. 25 ടെസ്റ്റിലും 93 ഏകദിനത്തിലും രാജ്യത്തെ സ്നെഡ്ഡന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

Top