കുഞ്ചാക്കോ ബോബനും ജോര്‍ജിനുമൊപ്പം നായാട്ടുമായി മാർട്ടിൻ പ്രക്കാട്ട്

ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് നിമിഷ സജയൻ ആണ്. അനിൽ നെടുമങ്ങാട്, യമ എന്നിവർക്കു പുറമേ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഷൈജു ഖാലിദാണ്‌ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും വിഷ്ണു വിജയ് സംഗീതവും അൻവർ അലി ഗാനരചനയും നിർവഹിക്കുന്നു.

സംവിധായകൻ രഞ്ജിത്ത് ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും, മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൊടൈക്കനാൽ, മൂന്നാർ, വട്ടവട എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പതിനഞ്ചു ദിവസത്തെ ചിത്രീകരണം കൂടി ഇനി തീരാനുണ്ട്.

Top