Marthoma sabha comment on congress candidate

പത്തനംതിട്ട: തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിക്കെതിരെ നിലപാട് വ്യക്തമാക്കി മാര്‍ത്തോമ സഭ. വിമത പ്രവര്‍ത്തനം നടത്തിയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗുണം ചെയ്യില്ലെന്ന് പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ സഭാംഗങ്ങളെ കേരളാ കോണ്‍ഗ്രസ് എം പരിഗണിച്ചില്ലെന്നും മെത്രാപൊലീത്ത ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ഓര്‍ത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തപ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അവഗണിച്ചെന്നാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞത്.

രാഷ്ട്രീയമായി തിളക്കമുള്ള ആരും സഭയില്‍ ഇല്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. അവഗണന വിശ്വാസികള്‍ തിരിച്ചറിയും. സഭയുടെ മനസറിഞ്ഞാണ് എല്‍.ഡി.എഫ് വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. സഭാംഗമെന്ന പരിഗണന ആറന്മുളയില്‍ വീണക്ക് ലഭിക്കുമെന്നും ബാവ വ്യക്തമാക്കി.

Top