ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം പൊളിച്ചു മാറ്റി. 4 ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകളാണ് നീക്കിയത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്.