ചൊവ്വയിൽ 400 വർഷം പഴക്കമുള്ള വിചിത്ര തടാകം കണ്ടെത്തി ഗവേഷകർ

ചൊവ്വയിൽ ജീവന്റെ കണിക അന്വേഷിച്ചുള്ള യാത്രയിലാണ് ശാസ്ത്രലോകം. ഇതിന് പ്രതീക്ഷയേകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വയിൽ വിചിത്രമായൊരു തടാകം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. വറ്റി വരണ്ട അവസ്ഥയിലുള്ള തടാകമാണ് ഗവേഷകർ കണ്ടെത്തിയത്. ജലസാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകൾ തടാകം സ്ഥിതി ചെയ്തിടത്ത് നിന്നും കണ്ടെത്തിയെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ചൊവ്വയിൽ ഹെല്ലാസ് ബേസിൻ എന്നറിയപ്പെടുന്ന മേഖലയിലാണ് 400 വർഷം പഴക്കമുള്ള തടാകം കണ്ടെത്തിയത്. പഴയ കാലത്ത് നന്നായി ജലം നിറഞ്ഞിരുന്നുവെന്ന് ഗവേഷണത്തിന് മേൽനോട്ടം നൽകിയ യുഎസിലെ ബ്രൗൺ സർവ്വകലാശാല ശാസ്ത്രജ്ഞർ പറഞ്ഞു. മഞ്ഞുരുകിയ ജലമാണ് തടാകത്തിൽ നിറഞ്ഞത്. ചൊവ്വയിലെ ആദിമകാല കാലാവസ്ഥയെ കുറിച്ച് വിവരം നൽകുന്നതാണ് പുതിയ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നാസയുടെ മാഴ്‌സ് റെക്കൊണൈസെൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽ ഒന്നിലാണ് ബ്രൗൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ തടാകം കണ്ടെത്തിയത്. ഇത്തരത്തിൽ നാൽപതിൽ അധികം തടാകങ്ങൾ ചൊവ്വയിലുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൊവ്വയിൽ തടാകങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. ഇപ്പോൾ നാസയുടെ ചൊവ്വാ ദൗത്യമായ പെർസിവിറൻസ് ഇറങ്ങിയിരിക്കുന്ന ജെസീറോ ക്രേറ്റർ മേഖലയിലും പണ്ട് തടാകമായിരുന്നു

Top