വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു

ലഖിസരായ: വിവാഹ പന്തലിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഖിസരായയിലെ ഹല്‍സിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.

വിവാഹ വീട്ടില്‍ പാട്ടും നൃത്തവുമായി ആഘോഷം നടക്കുമ്പോഴായിരുന്നു ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. വഴിയരികിലെ വേദിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. അപകട ശേഷം ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

Top