മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവര്‍ക്കെതിരെ കേസ്

മലപ്പുറം: കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലവിവാഹ നിരോധനവകുപ്പ് പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി എന്നിവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 9ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍വെച്ചായിരുന്നു നിക്കാഹ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കരിവാരക്കുണ്ട് പൊലീസ് കുട്ടി പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയുടെയും വീട്ടുകാരുടെയും മൊഴി രേഖപെടുത്തി.

തുടര്‍ന്നാണ് കേസെടുത്തത്. ബാലവിവാഹ നിരോധനനിയമ പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

 

Top