വിവാഹം തന്റെ കരിയറിനെ ബാധിച്ചിട്ടില്ല : ചോദ്യങ്ങള്‍ക്ക് ചൂടന്‍ മറുപടിയുമായി വിദ്യ ബാലന്‍

ല്ല വ്യക്തിത്വവും തന്റേടവുമുള്ള കാഥാപാത്രങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന വിദ്യ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും നല്ല വ്യക്തിത്വത്തിന് അര്‍ഹയാണ്.

സിനിമയിലെ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖങ്ങളില്‍ ചോദ്യങ്ങളെ നേരിടുമ്പോഴുമെല്ലാം ഈ തന്റേടം പ്രകടമാകാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചൂടന്‍ മറുപടി കൊണ്ട് ചോദ്യത്തിന്റെ മുനയൊടിച്ചതിന്റെ കഥ വിദ്യ പറയുന്നത്.

തന്റെ കുടുംബത്തെകുറിച്ചുള്ള പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്ന് മറുപടിയാണ് ഞാന്‍ നല്‍കാറുള്ളത്. അതില്‍പ്പിനെ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടാറില്ലന്ന് വിദ്യ പറയുന്നു.

വിവാഹം തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ തെല്ലും ബാധിച്ചിട്ടില്ലെന്നും വിവാഹത്തോടെ ആരുടെയും ജീവിതം അവസാനിക്കുന്നില്ലെന്നും വിദ്യ പറഞ്ഞു.

Top