ചരിത്ര സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ ഇറാഖിലെത്തി

ബാഗ്ദാദ്: പോപ് ഫ്രാന്‍സിസ് തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഇറാഖിലെത്തി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പോപ്പ് വന്നിറങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മാര്‍പ്പാപ്പ ഇറാഖില്‍എത്തിയത്. അലിറ്റാല്യ വിമാനത്തില്‍ 75ഓളംമാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ്പ് എത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി. ശനിയാഴ്ച നജഫിലെത്തി ഗ്രാന്റ് ആയത്തുല്ല അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ  ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. മൊസൂളിലും സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച പോപ്പ് സന്ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങും.

Top