ഇത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തില്‍ നിലനില്‍ക്കുന്നത് അതിനേക്കാല്‍ വലിയ അകല്‍ച്ച; മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഇത്രമേല്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തില്‍ അതിനേക്കാള്‍ വലിയ അകല്‍ച്ചകളാണ് നിലനില്‍ക്കുന്നതെന്ന വിമര്‍ശനവുമായ് മാര്‍പ്പാപ്പ. ലോകത്തിന് ലാഭക്കൊതി ലാഭക്കൊതി മാത്രമാണുള്ളത്. മനുഷ്യരുടെ ഐക്യം നഷ്ടപ്പെട്ടുവെന്നും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുതുവത്സര ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഭിന്നതയും വിദ്വേഷവും നിറഞ്ഞ ലോകത്തിന്റെ ഈ സ്ഥിതി നീക്കാന്‍ അമ്മമാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ കണ്ണുകളോടെ ഭാവിയിലേക്കു നോക്കുന്ന ഒരു ലോകമാണു നമുക്കു വേണ്ടത്. അല്ലാത്ത ലോകം ലാഭത്തെ മാത്രമായിരിക്കും പരിഗണിക്കുക. മറ്റുള്ളവരെ സ്വന്തം കുഞ്ഞുങ്ങളായി കാണാന്‍ ആ ലോകത്തിനു കഴിയില്ല. ആ ലോകം പണമുണ്ടാക്കും. പക്ഷേ എല്ലാവര്‍ക്കും വേണ്ടിയായിരിക്കരിക്കില്ല. വിശ്വാസത്തിലുള്ള വിസ്മയം മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടാല്‍, സഭ ഭൂതകാലത്തെ സുന്ദര കാഴ്ചബംഗ്ലാവു മാത്രമായി മാറും. ജീവിത പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ ദൈവമാതാവിന്റെ സഹായം തേടണമെന്നും അദ്ദേഹം ഉപദേശിച്ചു.

Top