ഇന്ത്യയില്‍ കളിക്കുന്നത് വെല്ലുവിളിയാണ്; മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരുമുണ്ട്: ലെബുഷെയ്ന്‍

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശക്തമായ ടീമാണെന്നും ഇന്ത്യയില്‍ കളിക്കുന്നത് എന്നും വെല്ലുവിളിയായിരിക്കുമെന്നും വ്യക്തമാക്കി ഓസ്‌ട്രേലിയയുടെ ബാറ്റിങ് താരം മാര്‍നസ് ലെബുഷെയ്ന്‍. നവംബറില്‍ ആണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.

ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റ്സ്മാനാണ് ലെബുഷെയ്ന്‍. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് താരം ഈ പ്രസ്താവന നടിത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ നാല് സെഞ്ചുറിയാണ് 25-കാരനായ ലെബുഷെയ്ന്‍ നേടിയത്.

”ഇന്ത്യയില്‍ കളിക്കുന്നത് വെല്ലുവിളിയായിരിക്കും. ശക്തമായ ടീമാണവര്‍. അവര്‍ക്ക് മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരുമുണ്ട്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ സ്വയമറിയണമെങ്കില്‍ ഏറ്റവും വലിയ എതിരാളികളോട് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ കളിക്കണം” -മാര്‍നസ് ലെബുഷെയ്ന്‍ പറഞ്ഞു.

Top