രാഹുൽ ഗാന്ധിക്ക് മാർക്കിട്ട് ജോയ് മാത്യു

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100 മാർക്കെന്ന് നടൻ ജോയ് മാത്യു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതിൽ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’, എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

ഉത്തരവാദിത്വം ഇല്ലാത്ത രീതിയായിരുന്നുവെങ്കിലും അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളായതുകൊണ്ട് അവരോട് പരിഭവവും ദേഷ്യവുമില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

Top