സെന്‍സെക്സ് 495 പോയിന്റ് താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 495 പോയിന്റ് നഷ്ടത്തില്‍ 38645ലും നിഫ്റ്റി 158 പോയിന്റ് താഴ്ന്ന് 11594ലുമാണ് വ്യാപാരം അവസാനിച്ചത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില ആറുമാസത്തെ ഉയരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, റിലയന്‍സ്,ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോപ്, ആക്‌സിസ് ബാങ്ക്, മാരുതി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍പെയിന്റ്‌സ്, ഐടിസി, സണ്‍ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top