വിപണി മൂല്യത്തില്‍ ടിസിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ ആഴ്ച സംയോജിത വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 77, 784.85 കോടിരൂപയെന്ന് റിപ്പോര്‍ട്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ആര്‍ഐ എല്‍,എച്ച് യു എല്‍,ഐടിസി, എസ് ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് (ആര്‍ ഐ എല്‍) വിപണിമൂല്യത്തില്‍ ഏറ്റവും നേട്ടം സൃഷ്ടിച്ചത്. അതേ സമയം എച്ച് ഡി എഫ്‌സി ബാങ്ക്, ഇന്‍ഫോസീസ്, മാരുതി സുസുക്കി ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസാണ് ഒന്നാം സ്ഥാനത്തുള്ളത്. ആര്‍ ഐ എല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച് യുഎല്‍, ഐടി സി , എച്ച് ഡി എഫ്‌സി , ഇന്‍ഫോസിസ്,മാരുതി, എസ്ബിഐ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ കമ്പനികളുടെ സ്ഥാനം.

Top