തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ശനിയാഴ്ച പവന് 400 രൂപ വര്‍ധിച്ചിരുന്നു. പവന് 24,400 രൂപയിലും ഗ്രാമിന് 3,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റമുണ്ടാവുകയായിരുന്നു.

Top