ആപ്പിള്‍ ഐഫോണ്‍ x ഉത്പാദനം കുറയ്ക്കുന്നു ; പ്രതിസന്ധിയിലാകുന്നത് സാംസങ്ങ്

samsung-apple

വില്‍പ്പനയില്‍ നേരിട്ട തിരിച്ചടി മൂലം ആപ്പിള്‍ ഐഫോണ്‍ x ഉത്പാദനം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ എതിരാളികളായ സാംസങ്ങിനെയാണ്. ഐഫോണ്‍ xല്‍ ഉപയോഗിച്ചിരിക്കുന്ന ഒഎല്‍ഇഡി പാനല്‍ നിര്‍മ്മിക്കുന്നത് സംസങ്ങാണ് എന്ന കാരണത്താലാണ് ഈ തിരിച്ചടി ഉണ്ടാവുക.

സാംസങ്ങിന് ഓരോ വര്‍ഷവും ഇതുവഴി കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ ആപ്പിളില്‍ നിന്ന് വേണ്ടത്ര ഓര്‍ഡര്‍ ലഭിക്കാത്തിനാല്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ കേവലം 20 മില്ല്യണ്‍ ഒഎല്‍ഇഡി പാനലുകള്‍ മാത്രമാണ് സാംസങ് നിര്‍മിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ 45 മുതല്‍ 50 മില്ല്യന്‍ വരെ ഡിസ്‌പ്ലേ പാനലുകളാണ് സാംസങ് നിര്‍മ്മിച്ചിരുന്നത്.

Top