വിലക്കുറവോടെ സൈ്വപ്പിന്റെ പുതിയ മോഡല്‍ എലൈറ്റ് ഡ്യൂവല്‍ വിപണിയില്‍

ELITE

സൈ്വപ്പിന്റെ ന്റെ പുതിയ ഡ്യൂവല്‍ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ സൈ്വപ്പ് എലൈറ്റ് ഡ്യൂവല്‍ എന്ന മോഡല്‍ വിപണിയില്‍ എത്തി. ഡ്യൂവല്‍ ക്യാമറയോട് കൂടിയ ഈ സ്മാര്‍ട്‌ഫോണിന് 3999 രൂപ മാത്രമാണെന്നത് തന്നെയാണ് ഏറ്റവും അധികം എടുത്തു പറയേണ്ട കാര്യം.

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ് കോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫോണ്‍ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ 64 ജിബിവരെ ഇതിന്റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. ആവറേജ് പെര്‍ഫോമന്‍സ് മാത്രം കാഴ്ചവെക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത്.

കൂടാതെ 8MP 2 മെഗാപിക്‌സലിന്റെ റിയര്‍ ഡ്യൂവല്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ മോഡലുകള്‍ക്കുണ്ട്.

Top