സെന്‍സെക്സ് 83 പോയന്റ് നേട്ടത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 83 പോയന്റ് നേട്ടത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. 83 പോയന്റ് നേട്ടത്തില്‍ 41,658 ആണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയര്‍ന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചിട്ടുണ്ട്.

മികച്ച നേട്ടത്തില്‍ നില്‍ക്കുന്നത് കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ്. എന്നാല്‍ ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്.

വില്‍പനയില്‍ സമ്മര്‍ദത്തിലാണ് റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ ഉള്ളത്. വിപണിയെ സ്വാധീനിച്ചത് 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധമാണ്.

Top