സൗജന്യമായി 10 ജിബി ഡാറ്റ ; റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍

reliance jio

മുംബൈ: തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്‍കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് 10 ജിബി ഡാറ്റ ഫ്രീയായി ലഭിക്കുന്നത്. എന്നാല്‍ ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഡാറ്റ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ജിയോയുടെ ഡെയ്‌ലി ഡാറ്റ ലിമിറ്റ് കഴിഞ്ഞ ശേഷം മാത്രമാണ് ഈ ഫ്രീ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കൂ. 149 രുപയുടെ ഓഫര്‍ ചെയ്ത ആള്‍ക്ക് തന്റെ ഡെയ്‌ലി ലിമിറ്റായ 1.5 ജിബി കഴിഞ്ഞാല്‍ മാത്രമേ 10 ജിബി ഉപയോഗിക്കാന്‍ സാധിക്കൂ

Top