ആഗോള വിപണിയില്‍ എണ്ണവില വര്‍ധനവ് ; പ്രതികരിക്കാനില്ലെന്ന് യു.എ.ഇ

OIL PRICE

ഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് യു.എ.ഇ. വിപണിയിലേക്ക് ആവശ്യത്തിലധികം എണ്ണ എത്തുന്നുണ്ടെന്നും യുഎഇ അറിയിച്ചു. ബാരലിന് 70 ഡോളര്‍ വരെ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

എണ്ണവിലയില്‍ പരിഭ്രാന്തിയില്ലെന്ന് യു.എ.ഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ പറഞ്ഞു. വിപണിയില്‍ നൂറ് ശതലക്ഷം ബാരലിന്റെ അമിത ലഭ്യത ഇപ്പോള്‍ തന്നെയുണ്ടെന്നും, വര്‍ധിച്ച തോതിലുള്ള എണ്ണ സംഭരണം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ഉല്‍പാദനം കുറച്ചു കൊണ്ട് വിപണിയില്‍ വില സന്തുലിതമാക്കാനുള്ള ഒപെക് തീരുമാനത്തെയും യു.എ.ഇ പിന്തുണക്കുന്നുണ്ട്. നിലവിലെ ഉല്‍പാദനവും ആവശ്യകതയും കൃത്യമായി ഒപെക് നിരീക്ഷിച്ചു വരികയാണന്നും യു.എ.ഇ ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി.

Top