സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി ; പവന് 22,600 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top