പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ് ; 2014 ന് ശേഷം ആദ്യമായി വില 80 രൂപയില്‍

petrole-rate-increase

മുംബൈ: പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ്. 2014 ന് ശേഷം ആദ്യമായാണ് പെട്രോളിന്റെ വില 80 രൂപയില്‍ എത്തുന്നത്. മുംബൈയില്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രുപയുമായി. ഡല്‍ഹിയില്‍ 72.23 രൂപയുമാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഓരോ ദിവസവും വര്‍ധിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് ഇപ്പോഴും ബാരലിന് 68 ഡോളറാണ് വില. അതിനാല്‍ വൈകാതെ തന്നെ കേരളത്തിലും വില 80 ലേക്ക് എത്താനാണ് സാധ്യത. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്.

ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ പറഞ്ഞു.

Top