Mark Zuckerberg talks of ‘global community’, cites PM Modi’s example

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

ലോകത്തിന്റെ സുസ്തിരതയ്ക്കും പുരോഗതിക്കും നിലകൊളളാനായി ആഗോള സമൂഹം രൂപിക്കരിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്ന പോസ്റ്റിലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രധാനമന്ത്രി മറ്റ് മന്ത്രിമാരോട് തങ്ങളുടെ മീറ്റിംഗുകളെപ്പറ്റിയുളള വിവരങ്ങളും ആശയങ്ങളും ഫേസ്ബുക്കില്‍ പങ്കുവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതുവഴി ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉടനെ തന്നെ രേഖപ്പെടുത്താന്‍ സാധ്യമാകും.

സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ജനങ്ങളും തമ്മിലുളള അകലം കുറയ്ക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു.

modi

1960കളില്‍ ടെലിവിഷന്‍ ജനങ്ങളുടെ പ്രഥമ വാര്‍ത്താവിനിമയ മാര്‍ഗ്ഗമായിരുന്നെങ്കില്‍ 21ാം നൂറ്റാണ്ടില്‍ സമുഹ മാധ്യമങ്ങളാണ് ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

Top