ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികള്‍ വിറ്റ് മാര്‍ക്ക് സക്കര്‍ ബര്‍ഗ്

രിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികള്‍ വിറ്റ് മാര്‍ക്ക് സക്കര്‍ ബര്‍ഗ്. 2023 ലെ അവസാന രണ്ട് മാസങ്ങളിലായി അര ബില്യണ്‍ ഡോളറിന്റെ മെറ്റ ഓഹരികളാണ് സക്കര്‍ബര്‍ഗ് വിറ്റത്. ഇതോടെ കമ്പനിയുടെ ഓഹരിവില കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.റെഗുലേറ്ററി ഫയലിങിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 1 നും ഡിസംബര്‍ 31 നും ഇടയിലുള്ള എല്ലാ ട്രേഡിങ് ദിനത്തിലും സക്കര്‍ബര്‍ഗ് മെറ്റയുടെ ഓഹരികള്‍ വിറ്റു. 1.28 ദശലക്ഷം ഓഹരികളാണ് ഏകദേശം 428 മില്യണ്‍ ഡോളറിന് സക്കര്‍ബര്‍ഗ് വിറ്റത്.

മെറ്റയുടെ 13 ശതമാനം ഓഹരികളാണ് സക്കര്‍ബര്‍ഗിനുള്ളത്. 125 ബില്യണ്‍ ഡോളറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഏഴാമത്തെ വ്യക്തിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.തന്റെ ഓഹരികളില്‍ 99 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞതെന്ന് മെറ്റ കമ്പനി വ്യക്തമാക്കി. ടെക് ലോകത്തെ സുക്കര്‍ബര്‍ഗിന്റെ സമപ്രായക്കാരനായ മാര്‍ക്ക് ബെനിയോഫും 2023-ന്റെ രണ്ടാം പകുതിയില്‍ എല്ലാ ട്രേഡിങ് ദിവസവും ഓഹരികള്‍ വിറ്റിരുന്നു.

2021 നവംബര്‍ മാസം മുതല്‍ രണ്ട് വര്‍ഷക്കാലം സക്കര്‍ബര്‍ഗ് മെറ്റയുടെ ഓഹരികള്‍ വിറ്റിരുന്നില്ല. നേരത്തെ 2022 അവസാനത്തോടെ മെറ്റയുടെ ഓഹരിവില 194 ശതമാനം ഉയര്‍ന്നിരുന്നു.ഓഹരി വില്‍പ്പനയില്‍ ശരാശരി 10.4 മില്യണ്‍ ഡോളറാണ് ഓരോ വില്‍പ്പനയിലും സക്കര്‍ബര്‍ഗ് നേടിയത് ഡിസംബര്‍ 28 ന് നടത്തിയ വില്‍പ്പനയാണ് ഏറ്റവും കൂടുതല്‍ നേട്ടം സക്കര്‍ബര്‍ഗിന് നേടി കൊടുത്തത്. 17.1 മില്യണ്‍ ഡോളറാണ് ഈ ദിവസം മാത്രം സക്കര്‍ബര്‍ഗ് നേടിയത്.

Top