നിങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണോ? ഫേസ്ബുക്കില്‍ സേഫ്റ്റി ചെക്ക് ചെയ്യാം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്ന് കണ്‍ട്രോള്‍ റൂമുകളാണ്. നിരവധി പേരാണ് ഇതിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ തവണത്തേതുപോലെ തന്നെ പ്രളയത്തിലും കനത്ത പേമാരിയിലും കുടുങ്ങിപ്പോയവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണോയെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചര്‍. The Flooding Across North Central Kerala, India എന്ന പേജിലൂടെ സേഫ്റ്റി ചെക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ സഹായം ആവശ്യമെങ്കില്‍ അതും മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ സുരക്ഷിതാരാണോയെന്ന് അറിയാം. സേഫ്റ്റി ചെക്ക് ആക്ടിവേറ്റ് ആയതോടു കൂടി നിരവധിപ്പേരാണ് തങ്ങള്‍ സുരക്ഷിതരാണെന്ന് ഇതിലൂടെ അറിയിച്ചത്. സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴയില്‍ നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒട്ടനേകം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Top