യു.എസ് പ്രതിരോധ സെക്രട്ടറിയായി മാര്‍ക് എസ്‌പെറിനെ തെരഞ്ഞെടുത്തു

വാഷിംഗ്ടണ്‍:യു.എസ് പ്രതിരോധ സെക്രട്ടറിയായി മാര്‍ക് എസ്‌പെറിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് എസ്‌പെറിന്റെ പേര് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

പെന്റഗണ്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസ് കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നു. ആ സ്ഥാനത്തേക്കാണ്‌ മാര്‍ക് എസ്‌പെറിനെ നിയമിച്ചത്. പാട്രിക് ഷനാഹന്‍ പെന്റഗണ്‍ തലപ്പത്തേക്കുള്ള നിര്‍ദ്ദേശപത്രിക പിന്‍വലിച്ചതിനു പിന്നാലെയാണ് എസ്പെറിനെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നിര്‍ദ്ദേശം സെനറ്റ് അംഗീകരിക്കുകയായിരുന്നു.

ഇറാനുമായുള്ള അസ്വാരസ്യം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ നേതൃത്വ അഭാവം നേരിടുന്നതിന് ഇതോടെ പരിഹാരമായി.

Top