ഇസ്ലാമിക് സ്റ്റേറ്റിനേക്കാളും അപകടകാരിയാണ് റഷ്യയെന്ന് ബ്രിട്ടീഷ് കരസേനാ മേധാവി

ലണ്ടന്‍ : ഭീകരസംഘടനകളായ അല്‍ഖ്വയ്ദയേക്കാളും ഇസ്ലാമിക് സ്റ്റേറ്റിനേക്കാളും അപകടകാരിയാണ് റഷ്യയെന്ന് ബ്രിട്ടീഷ് കരസേനാ മേധാവി മാര്‍ക് കര്‍ള്‍ട്ടണ്‍ സ്മിത്ത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലാണ് കരേസനാ മേധാവി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദയേക്കാളും ഇസ്ലാമിക് സ്റ്റേറ്റിനേക്കാളും ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്കു റഷ്യ വലിയ ഭീഷണിയാണെന്നും സ്മിത്ത് പറഞ്ഞു. റഷ്യ അവിതര്‍ക്കിതമായ വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഇസ്ലാം ഭീകരവാദത്തിന്റെ ഭീഷണി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സൈനിക നടപടികളുടെ ഭാഗമായാണ് ഇത് കുറയ്ക്കുവാന്‍ സാധിച്ചത്. ഇനി റഷ്യയിലേക്ക് ശ്രദ്ധതിരിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top