റഷ്യന്‍ അധിനിവേശം തുടരുന്നു; മരിയുപോളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 3 ലക്ഷം പേര്‍

മരിയുപോള്‍: യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ലാതെ മൂന്ന് ലക്ഷത്തോളം പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

മരിയുപോള്‍ റഷ്യന്‍ സൈന്യത്തിന് വിട്ടുനല്‍കില്ലെന്ന് യുക്രൈന്‍ ആവര്‍ത്തിച്ചു. നഗരം വിട്ടുനല്‍കണമെന്ന റഷ്യയുടെ അന്ത്യശാസനത്തെയും യുക്രൈന്‍ തള്ളി. മരിയുപോള്‍ വിട്ടുനല്‍കിയാല്‍ പ്രതിഫലമായി ജനങ്ങളെ ഒഴിപ്പിക്കാന്‍ മനുഷ്യ ഇടനാഴി ഒരുക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. എന്നാല്‍ കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് കീവ്, മരിയുപോള്‍ നഗരസഭാ അധ്യക്ഷന്മാര്‍ വ്യക്തമാക്കി.

അധിനിവേശത്തിന്റെ നാളുകള്‍ 26 പിന്നിട്ടിട്ടും യുക്രൈന് മേല്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. തെരുവുകളില്‍ വ്യാപക വെടിവയ്പ്പാണ് നടക്കുന്നത്. കീവിലെ ജനവാസ മേഖലയിലും ഷോപ്പിങ് സെന്ററിലും റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്.

 

Top