മാരുതി സ്വിഫ്റ്റ്, ഹാച്ച്ബാക്ക്ബലേനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു

maruti2

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനോ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ പിന്‍വലിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പെയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.

ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സ്വിഫ്റ്റ്, ബലേനോ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പെയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Top