സമുദ്രസേതു രണ്ടാം ഘട്ടം; മാലിദ്വീപിലേക്ക് ഐഎന്‍എസ് ജലാശ്വ യാത്ര തിരിച്ചു

കൊച്ചി: മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനായി ഇന്ത്യന്‍ നാവികസേനയുടെ സമുദ്രസേതു ദൗത്യം രണ്ടാം ഘട്ടമായി കപ്പല്‍ ഐഎന്‍എസ് ജലാശ്വ യാത്ര തിരിച്ചു. നാളെ രാവിലെ കപ്പല്‍ മാലി തുറമുഖത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്. നാളെ രാത്രി തന്നെ കപ്പല്‍ തിരികെ കൊച്ചിയിലേക്ക് യാത്ര തിരിക്കും. 700 പേരെ തിരികെ കൊച്ചിയിലെത്തിക്കും.

ആദ്യയാത്രയില്‍ 698 പേരെയാണ് കപ്പല്‍ കൊച്ചിയിലെത്തിച്ചത്. ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കപ്പല്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് രണ്ടാം ദൗത്യത്തിനായി യാത്ര ആരംഭിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നവരില്‍ നൂറോളം പേര്‍ സ്ത്രീകളും കുട്ടികളുമായിരിക്കുമെന്നാണ് വിവരം. യാത്രക്കാരുടെ ബാഗുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാകും കപ്പല്‍ യാത്ര പുറപ്പെടുക.

Top