ക്രൊയേഷ്യയുടെ മരീന്‍ സിലിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍

ലണ്ടന്‍: ക്രൊയേഷ്യയുടെ മരീന്‍ സിലിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍. ആദ്യ സെമിയില്‍ യുഎസ്എയുടെ സാം ക്വറിയെ പരാജയപ്പെടുത്തിയാണ് സിലിച്ച് ലക്ഷ്യം നേടിയത്.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ക്രൊയേഷ്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-7(6-8),6-4, 7-6(7-3), 7-5.

സെലിച്ച് ആദ്യമായാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തുന്നത്. 2001 ല്‍ ഗൊരാന്‍ ഇവാനിസേവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയ ശേഷം ആദ്യമായാണ് ഒരു ക്രൊയേഷ്യന്‍ താരം വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്നത്.

Top