സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഷറപ്പേവ മ്ലാദെനോവിച്ചിനോട് തോറ്റു

സ്റ്റര്‍ട്ട്ഗര്‍ട്ട്:സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിനോട് തോറ്റു.സ്‌കോര്‍ 3-6, 7-5, 6-4.

ആദ്യ മൂന്നുകളികളിലെ മിന്നും പ്രകടനങ്ങളുടെ ആത്മവിശ്വാസവുമായെത്തിയ ഷറപ്പോവ ഫ്രഞ്ച് താരത്തെയും വിറപ്പിച്ചാണ് കളി തുടങ്ങിയത്. ആദ്യമത്സരങ്ങളുടെ ആവര്‍ത്തനമായിരിക്കും സെമിയും എന്ന സൂചന നല്‍കി 3-6ന് ഷറപ്പോവ ആദ്യ സെറ്റ് സ്വന്തമാക്കി. കേവലം 38 മിനിറ്റ് മാത്രമാണ് ആദ്യ സെറ്റ് നീണ്ടു നിന്നത്. രണ്ടാം സെറ്റിന്റെ തുടക്കവും റഷ്യന്‍ താരം മുന്നിട്ട് നിന്നു. ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടയില്‍ ഷറപ്പോവ വരുത്തിയ പിഴവുകള്‍ ഫ്രഞ്ച് താരത്തിനു തുണയായി. അങ്ങനെ ആവേശകരമായ രണ്ടാം സെറ്റ് 7-5ന് അവസാനിച്ചു.

രണ്ടാം സെറ്റിന്റെ അവസാനം വരുത്തിയ പിഴവുകള്‍ ഷറപ്പോവ മൂന്നാം സെറ്റിലും ആവര്‍ത്തിച്ചതോടെ 6-4ന് സെറ്റ് നഷ്ടമാവുകയായിരുന്നു.

Top